ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെയും കേരള എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ.ടി.ഐയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ജോബിഷ് ജോണ്‍ സ്വാഗതം പറഞ്ഞു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷൗക്കത്തലി എ.കെ. അധ്യക്ഷത വഹിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങളും ലഹരിയില്‍നിന്ന് യുവതലമുറയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ‘വിമുക്തി’ മെന്റര്‍ ഗോവിന്ദന്‍ പി. ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

പി.എം. അബ്ദുള്‍ നാസര്‍, ഗോവിന്ദന്‍ നമ്പൂതിരി, ബഷീര്‍ കുശാല്‍, മുനീര്‍ കിഡ്‌സ് മാള്‍, ഷറഫുദ്ദീന്‍ സി.എച്ച്. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് സെക്രട്ടറി ശ്രീകുമാര്‍ പള്ളഞ്ചി നന്ദി പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ലഹരിവിരുദ്ധ അവബോധം വളര്‍ത്തുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

P hoto ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെയും കേരള എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ.ടി.ഐയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top