ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ ഹരിത നബിദിന പദ്ധതിക്ക് തുടക്കം

കളത്തൂര്‍: 1501-ാം നബിദിനാഘോഷത്തിന്റെ ഭാഗമായി കളത്തൂര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ ഹരിത നബിദിന പദ്ധതി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളിലും സമൂഹത്തിലും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഇനം തൈകള്‍ വിതരണം ചെയ്യുകയും തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.

സയ്യിദ് ഷറഫുദ്ദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ ഹരിത നബിദിന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മദ്രസയിലെ ഉസ്താദുമാര്‍, വിദ്യാര്‍ഥികള്‍, കമ്മിറ്റി ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. നബിദിനാഘോഷത്തിന്റെ ഭാഗമായി നബി(സ്വ)യുടെ പ്രകൃതിസ്‌നേഹവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് ഹരിത നബിദിന പദ്ധതി സംഘടിപ്പിച്ചത്.

1501-ാം നബിദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ഒരു മാസക്കാലം ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നടക്കും. വിദ്യാര്‍ഥികളുടെ സര്‍ഗാത്മകവും വൈജ്ഞാനികവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനൊപ്പം നബിദിന സന്ദേശം സമൂഹത്തിലെത്തിക്കുന്ന വിവിധ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Scroll to Top