ഡയലൈഫ് ആരോഗ്യയാത്ര സംഘടിപ്പിച്ചു

കാസര്‍കോട്: ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയും രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന ‘ഡയലൈഫ് ആരോഗ്യയാത്ര’ ചെമ്മനാട് വൈ.എം.എം.എ ഹാളില്‍ നടന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ്.ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കീന നെജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം റുക്സാന നിസാം അധ്യക്ഷത വഹിച്ചു. ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഐ.കെ. മൊയ്തീന്‍ കുഞ്ഞി ആരോഗ്യയാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

‘രോഗം വരുന്നതിന് മുമ്പ് തിരിച്ചറിയുക, ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുക’ എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്ന ജനകീയ ആരോഗ്യ മുന്നേറ്റമാണ് ഡയലൈഫ് ആരോഗ്യയാത്രയെന്ന് ഡോ. ഐ.കെ. മൊയ്തീന്‍ കുഞ്ഞി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആരോഗ്യ കാര്‍ഡ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചു.

ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് ആശുപത്രി മാനേജര്‍ മന്‍സൂറും ഡയറ്റീഷന്‍ ഹര്‍ഷയും നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ജീവിതശൈലി രോഗ നിര്‍ണയ പരിശോധനയില്‍ നൂറിലധികം നാട്ടുകാര്‍ പങ്കെടുത്തു.

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മന്‍സൂര്‍ കുരിക്കള്‍, മാര്‍ക്കറ്റിംഗ് ടീം അംഗം സഫീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Scroll to Top