അമേരിക്കയുടെ സാമ്പത്തിക യുദ്ധ ഭീഷണിയില്‍ അവര്‍ തന്നെ തോല്‍ക്കുമെന്ന് ഇറാന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചു.
ടെഹ്‌റാന്‍: നിലവിലെ സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോല്‍ക്കുമെന്ന് ഇറാന്‍. അമേരിക്കയുടെ കുതിച്ചുയര്‍ന്ന കടത്തില്‍ നിന്നും പലിശ നിരക്കില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതല്‍ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എസിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്‌സില്‍ പ്രതികരിച്ചു.
സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് ട്രംപ്
ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരഗ്ചിയുടെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്നതോ സഹായങ്ങള്‍ നല്‍കുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ധാരണയില്‍ എത്താന്‍ ഇറാന് താന്‍ മികച്ച അവസരം നല്‍കിയിരുന്നുവെങ്കിലും അവര്‍ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങള്‍ക്ക് അത് അറിയാം എന്ന് പരാമര്‍ശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുര്‍ക്കി, ജര്‍മ്മനി, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്റെ പ്രധാന വ്യാപാര പങ്കാളികള്‍. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.
x