ദില്ലി: പഞ്ചസാര വില വര്‍ധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയര്‍ന്നിരുന്നു. ഓണക്കാലത്ത് കേരളത്തില്‍ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡ് വിലയാണ്. രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോള്‍ നയവും പഞ്ചസാര വില വര്‍ധനവിന് കാരണമായി എന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വില കുത്തനെ ഉയരുന്നു; 10 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍




