ശക്തി കാസറഗോഡ് ഇരുപതാം വാര്‍ഷികം ആഘോഷിച്ചു.

കാസറഗോഡ് ജില്ലയിലെ പ്രവാസി കൂട്ടായ്മയായ ശക്തി കാസറഗോഡ് ഇരുപതാം വാര്‍ഷികം ‘ശക്തി സ്‌നേഹസന്ധ്യ@20’ എന്ന ആഘോഷപരിപാടി നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂള്‍ അജ്മാനില്‍ വെച്ച് വിവിധ പരിപാടികളോടെ നടന്നു. ജനറല്‍ കണ്‍വീനര്‍ ശ്രീ വിജയറാം പാലക്കുന്ന് സ്‌നേഹസന്ധ്യ @20യെ പറ്റി വിശദീകരിച്ചു.
ശക്തി പ്രസിഡന്റ് ശ്രീ സുരേഷ് കാശിയുടെ അധ്യക്ഷതയില്‍ പ്രശസ്ത ടി വി അവതാരിക ലക്ഷ്മി നക്ഷത്ര സ്‌നേഹ സന്ധ്യ @20 യുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ നിസാര്‍ തളങ്കര മുഖ്യ അതിഥിയായിരുന്നു. യു എ ഇ ലെ പ്രമുഖ വ്യവസായി ശ്രീ കണ്ണന്‍ രവിയെ ബിസിനസ് എക്സ്ലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു.
ആശ്രയ ചെയര്‍മാന്‍ ശ്രീ നാരായണന്‍ നായര്‍, ശക്തി വനിത വിങ് പ്രസിഡന്റ് ശ്രീമതി മിനി ബാബു, ശക്തി കൂട്ടായ്മ കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ അച്യുതന്‍ പള്ളം, ഫിനാന്‍സ് കണ്‍വീനര്‍ കുഞ്ഞിരാമന്‍ ചുള്ളി, പ്രോഗ്രാം കണ്‍വീനര്‍ ശ്രീ മാധവന്‍ പള്ളം, ഷാര്‍ജ ഇന്ത്യന്‍ അസോസിയാഷന്‍ സെക്രെട്ടറി ശ്രീ ശ്രീപ്രകാശ്, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ശക്തി ജനറല്‍ സെക്രെട്ടറി സതീശന്‍ കാസറഗോഡ് സ്വാഗതവും, ട്രഷറര്‍ ശ്രീ കുഞ്ഞികൃഷ്ണന്‍ ചിമേനി നന്ദിയും പറഞ്ഞു. SSLC, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ ശക്തി അംഗങ്ങളുടെ കുട്ടികള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ ‘സ്‌നേഹദളങ്ങള്‍’ എന്ന സോവനീര്‍ കണ്‍വീനര്‍ ശ്രീ ശ്രീജിത് മയിച്ച മുഖ്യഥിതി ശ്രീ നിസാര്‍ തളങ്കരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന മുന്‍ ജോയിന്റ് സെക്രട്ടറി ശ്രീ സുധാകരന്‍ വി വി ക്കും, എവെറസ്റ്റ് കീഴടക്കിയ ശക്തി അംഗം ശ്രീ വിഷ്ണു മോഹന്‍ മടിക്കൈ എന്നിവര്‍ക്ക് ഉള്ള ശക്തിയുടെ സ്‌നേഹ ഉപഹാരം കൈമാറി. ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉള്ള സമ്മാനവിതരണവും നടത്തി.
തുടര്‍ന്ന് ശ്രീ വിനോദ് പട്ടുവം സംവിധാനം ചെയ്ത തീപ്പൊട്ട് എന്ന നൃത്ത സംഗീത ആവിഷ്‌കാരവും കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സ്, പ്രശ്സ്ത സിനിമാ പിണണി ഗായകന്‍ മധുബാലകൃഷ്ണന്‍, പിണണി ഗായിക അഖില ആനന്ദ്, ഗായകന്‍ ബൈജു ഫ്രാന്‍സിസ് എന്നിവരുടെ ഗാനമേളയും വയലിന്‍ ഫ്യൂഷന്‍ ശ്യാം ചേര്‍ത്തലയും ഒരുക്കിയ സംഗീത വിരുന്ന് കാണികള്‍ക്ക് ഹരം പകര്‍ന്നു.

Scroll to Top