ദേശീയപാത സര്‍വീസ് റോഡിനരികില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം കാടുമൂടി:ഇഴ ജന്തുക്കളുടെ ശല്യം ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഭീഷണി.

കുമ്പള.കുമ്പള ദേവീ നഗറില്‍ ദേശീയപാത സര്‍വീസ് റോഡിനരികില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തെ കാട് മൂടി. ഇഴജന്തുക്കളുടെ ശല്യം ബസ് കാത്തിരിക്കുന്നവരുടെ ജീവന് ഭീഷണിയാകുന്നു.കാട് വെട്ടി മാറ്റി ശുചീകരിക്കാന്‍ നടപടിയില്ലാത്തത് മഴക്കാലത്ത് ബസ് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ദുരിതവുമാവുന്നു.

ദേശീയപാതകളും, സര്‍വീസ് റോഡും, അടിപ്പാതകളും ശുചീകരിക്കാന്‍ നിര്‍മ്മാണ കമ്പനി കരാര്‍ നല്‍കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികള്‍ മാസത്തില്‍ ഒരിക്കല്‍ ചപ്പുചവറുകള്‍ നീക്കിയും,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊറുക്കിയെടുത്തും അടിച്ചു വൃത്തിയാക്കുന്നുമുണ്ട്.എന്നാല്‍ സര്‍വീസ് റോഡിനരികില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് സമീപം കാടുകള്‍ വെട്ടിമാറ്റാന്‍ ഇവരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകുന്നില്ല.

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പോരായ്മ എല്ലായിടങ്ങളിലുമുണ്ട്. ചിലയിടങ്ങളില്‍ ശക്തമായ മഴയില്‍ വെള്ളം കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരിപ്പിടങ്ങളില്‍ വീഴുന്നുണ്ട്.ഇത് പ്രായമായവര്‍ക്കും, കൈക്കുഞ്ഞുങ്ങളുമായി ബസ് കാത്തുനില്‍ക്കുന്ന വര്‍ക്കും ദുരിതമാകുന്നുണ്ട്.

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും, മഴക്കാലത്ത് മഴവെള്ളം വീഴാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും. വിദ്യാര്‍ഥികളുടെയും ആവശ്യം.

ഫോട്ടോ:കാടുമുടി കിടക്കുന്ന കുമ്പള ദേവീ നഗര്‍ സര്‍വീസ് റോഡിന് അരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം.

Scroll to Top