–
കാസര്‍ഗോഡ്:
കാസറഗോഡ് നഗരത്തിലെഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ശാശ്വത പരിഹാരം വേണം, തളങ്കര സ്വദേശിഹനീഫിന്റെ ദാരുണ മരണം മുനിസിപ്പല്‍അധികൃതരുടെയുംഭരണകൂടത്തിന്റെകണ്ണുതുറപ്പിക്കണം.
കാസര്‍ഗോഡ് നഗരമധ്യത്തിലെ എം.ജി. റോഡില്‍ ബൈക്കുംലോറിയും കൂട്ടിയിടിച്ച് തളങ്കരസ്വദേശിയും നഗരത്തിലെ ഫോര്‍സൈറ്റ് വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ ഹനീഫ് അതി ദാരുണമായി മരണപ്പെട്ട സംഭവം അത്യന്തംവേദനാജനകവുംഞെട്ടിക്കുന്നതുമാണ്. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നവ്യാപാരിയുടെ ജീവനാണ്‌നഗരത്തിലെ ഗതാഗത സംവിധാനത്തിലെ അപാകതകളുടെ പശ്ചാത്തലത്തില്‍ പൊലിഞ്ഞത്,
കാസര്‍ഗോഡ് നഗരത്തിലെ എം.ജി. റോഡില്‍ നിരന്തരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കുംഅപകടസാധ്യതയും സംബന്ധിച്ച് പൊതുപ്രവര്‍ത്തകരുംവിവിധസംഘടനകളും,പ്രത്യേകിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്.
നഗരത്തിലെ റോഡ്
വികസനത്തിലും ടൗണ്‍ പ്ലാനിങ്ങിലും ഉണ്ടായിട്ടുള്ള വീഴ്ചകള്‍,റോഡിന്റെ പരിമിതമായ വീതി, ഒരേസമയം നിരവധിവാഹനങ്ങള്‍കടന്നുപോകേണ്ടിവരുന്നസാഹചര്യം എന്നിവയാണ് എം.ജി. റോഡില്‍ നിരന്തരംഗതാഗതക്കുരുക്കിനുംഅപകടങ്ങള്‍ക്കുംവഴിയൊരുക്കുന്നത്.
ഒരു അപകടം സംഭവിച്ചാല്‍ പോലുംവാഹനങ്ങള്‍ക്കുംയാത്രക്കാര്‍ക്കുംസുരക്ഷിതമായി മാറിനില്‍ക്കാന്‍ ആവശ്യമായ ഇടം ലഭിക്കാത്ത അവസ്ഥയാണ് പലപ്പോഴും ഇവിടെ ഉണ്ടാകുന്നത്. ഇതുമൂലം ചെറിയ അപകടങ്ങള്‍ പോലും വലിയ ദുരന്തങ്ങളായി മാറാനുള്ള സാഹചര്യമുണ്ട്.
ഹനീഫിന്റെ ദാരുണ മരണം അവസാനത്തെ മുന്നറിയിപ്പായി കാണണം. ഇനിയും മനുഷ്യജീവനുകള്‍ റോഡില്‍പൊലിഞ്ഞശേഷം മാത്രം അധികൃതര്‍ഉണരുന്നസാഹചര്യംഅനുവദിക്കാനാവില്ല.
മേല്‍പ്പാലം വന്നതോടെ പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ എം.ജി. റോഡ് വരെയുള്ള മേഖലകളില്‍ വാഹനത്തിരക്ക് കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. കാറുകളുംഇരുചക്ര വാഹനങ്ങളും ലോറികളും മറ്റ് വാഹനങ്ങളും ഒരേ പരിമിതമായറോഡിലൂടെ ഒന്നിച്ച് സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം വലിയഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കുംകാരണമാകുന്നു. പ്രത്യേകിച്ച് കാസര്‍ഗോഡ് ടൗണ്‍ മസ്ജിദിന് സമീപമുള്ള ഭാഗത്ത് ദിവസേന അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഇതിന്റെവ്യക്തമായഉദാഹരണമാണ്.
ഇത്രയും കാലമായി പുതിയടൗണ്‍പ്ലാനിംഗ് വേണമെന്ന ആവശ്യംഉയര്‍ന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ അതിന് വേണ്ടത്ര ഗൗരവംനല്‍കിയിട്ടില്ല.നഗരവികസനം ആസൂത്രണം ചെയ്യുമ്പോള്‍ ഇന്നത്തെവാഹനപ്പെരുപ്പവുംഭാവിയിലെനഗരവികസനവുംകണക്കിലെടുക്കേണ്ടതുണ്ട്.
അതോടൊപ്പം തന്നെനഗരത്തിലെ മറ്റൊരു ഗുരുതര പ്രശ്‌നമാണ് നടപ്പാതകളുടെ കൈയേറ്റം.പൊതുജനങ്ങള്‍ക്ക്‌നടക്കാനുള്ളനടപ്പാതകള്‍പലസ്ഥലങ്ങളിലും സ്വകാര്യ കച്ചവടആവശ്യങ്ങള്‍ക്കായിഉപയോഗിക്കുന്നസാഹചര്യമുണ്ട്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് ഇറങ്ങിനടക്കേണ്ടിവരുന്നു.ഇത്അപകടസാധ്യത വീണ്ടും വര്‍ധിപ്പിക്കുന്നു.
അതേസമയം, നോ പാര്‍ക്കിംഗ്മേഖലയില്‍ വാഹനം പാര്‍ക്ക്‌ചെയ്താല്‍ കനത്ത പിഴ ചുമത്തുന്നതില്‍ ഒരുവിട്ടുവീഴ്ചയുമില്ല.നിയമംനടപ്പാക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അതേ കര്‍ശനത പൊതുനടപ്പാതകള്‍ കൈയേറി കച്ചവടആവശ്യങ്ങള്‍ക്ക്ഉപയോഗിക്കുന്നവര്‍ക്കെതിരെയുംകാണിക്കേണ്ടതുണ്ട്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണം; തെരുവ്കച്ചവടക്കാരായാലും വാഹനഉടമകളായാലും സ്വകാര്യ സ്ഥാപനങ്ങളായാലും പൊതുസ്ഥലം കൈയേറാന്‍ ആരെയുംഅനുവദിക്കരുത്.
കാസര്‍ഗോഡ് നഗരത്തിലെ ഗതാഗത സംവിധാനത്തിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കുകയും, എം.ജി. റോഡില്‍ ശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങളും റോഡ്.വികസനവുംനടപ്പാക്കുകയുംവേണം.ഇതുമായി ബന്ധപ്പെട്ട് ജനവികാരം കണക്കിലെടുത്ത്
ഇനി ഒരു അപകട മരണവും സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ ഞങ്ങള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ട കാര്യങ്ങളിലും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെടുന്നു.
ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും മുകളില്‍ മറ്റൊരു താല്‍പര്യത്തിനും സ്ഥാനമുണ്ടാകരുത്.
ഈ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ ശക്തമായ ജനകീയപ്രതികരണംഉയര്‍ത്തേണ്ടത് അനിവാര്യമാണ്. വരുംദിവസങ്ങളില്‍ കാസര്‍ഗോഡ് നഗരത്തിലെജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ ലീഗ് മുന്നിട്ടിറങ്ങും.
ഹനീഫിന്റെ ദാരുണ മരണം വെറുമൊരു വാര്‍ത്തയായി അവസാനിക്കരുത്.
അത്കാസര്‍ഗോഡ് നഗരത്തിന്റെ സുരക്ഷിതമായ ഭാവിക്കായുള്ള പോരാട്ടത്തിന് ഐ എന്‍എല്‍മുന്നിട്ടിറങ്ങുമെന്ന് അസീസ് കടപ്പുറം പ്രസ്താവനയില്‍ പറഞ്ഞു.




