ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം – കെ.എസ്.എസ്.ഐ.എ

കാസര്‍കോട്: ജില്ലയില്‍ വൈദ്യുതിയുടെ അപര്യാപ്തത വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) കാസര്‍കോട് ജില്ലാ യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്ക് പോലും പ്രത്യേക പവര്‍ ഗ്രിഡ് ഇല്ല. നിസാര കാര്യങ്ങള്‍ക്ക് പോലും ലൈന്‍ ഓഫ് ചെയ്യുമ്പോള്‍ വ്യവസായ മേഖല നിശ്ചലമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് . വ്യവസായികള്‍ക്ക് ആവശ്യമായ തോതില്‍ പവര്‍ അനുവദിച്ച് കിട്ടുന്നില്ല. വൈദ്യുതി ഉല്പാദന മേഖലയില്‍ പുതിയ പദ്ധതികളൊന്നും ജില്ലയില്‍ നിലവില്‍ വന്നിട്ടില്ല. ഇതുമൂലം വോള്‍ട്ടേജ് ക്ഷാമവും അപ്രഖ്യാപിത പവര്‍കട്ടും വ്യവസായികളെ ദുരിതത്തില്‍ ആക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.
ആധുനീക രീതിയില്‍ നവീകരിച്ച ബോര്‍ഡ് റൂമിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നിര്‍വഹിച്ചു. വാര്‍ഷിക ജനറല്‍ബോഡി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പൈക്കട ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് എസ് രാജാറാമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് അഹമ്മദ് റിപ്പോര്‍ട്ടും ട്രഷറര്‍ അഷ്‌റഫ് മധൂര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി പ്രസീഷ് കുമാര്‍ അനുശോചന സന്ദേശം അവതരിപ്പിച്ചു. കെ.എസ്.എസ്.എഫ്. ചെയര്‍മാന്‍ കെ ടി സുഭാഷ് നാരായണന്‍ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. സ്റ്റുഡന്റ് അവാര്‍ഡ് ജേതാക്കളെ ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. വൈസ് പ്രസിഡന്റ് കെ വി സുഗതന്‍, മുന്‍ പ്രസിഡന്റുമാരായ കെ.ജെ ഇമ്മാനുവല്‍, കെ. അഹമ്മദലി, കെ. രവീന്ദ്രന്‍, പി.വി. രവീന്ദ്രന്‍, ബി.വി.കക്കില്ലായ, ബിന്ദു സി., സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയംഗം കെ വി രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റുകള്‍ നല്‍കി.

2026-28 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍: മുജീബ് അഹമ്മദ് (പ്രസി.), കെ വി രാമചന്ദ്രന്‍(വൈസ് പ്രസിഡണ്ട്),പ്രസീഷ് കുമാര്‍ എം. (സെക്രട്ടറി), കെ വി സുഗതന്‍(ട്രഷറര്‍), ഉമാവതി പി കെ (ജോയിന്റ് സെക്രട്ടറി).

Scroll to Top