ഓണാഘോഷവും സി.എം കിഡ്‌സ് വിജയി കള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.


വേലാശ്വരം: വേലാശ്വരം ഗവ യു.പി.സ്‌കൂളില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷവും സി.എം. കിഡ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പിടിഎ അംഗങ്ങളുടെയും നേതൃത്വത്തില്‍ വര്‍ണ്ണ മനോഹരമായ പൂക്കളവും തീര്‍ത്തിരുന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉല്‍ഘാടനം നിര്‍വഹിച്ചു.പി.ടി.എ. പ്രസിഡണ്ട് വിനോദ് . പി അധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍ . കെ.വി, പ്രകാശന്‍ പി, അമൃത . കെ.വി, ഉമാദേവി കെ, എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ വിഷ്ണുനമ്പൂതിരി .ടി സ്വാഗതവും ശോഭന.എന്‍. നന്ദിയും പറഞ്ഞു. ഓണസദ്യയും നടന്നു.

Scroll to Top