Advertisement

പിഎസ്‌സി നിയമന തട്ടിപ്പ്; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവന്‍, പിഎസ്‌സി സെക്രട്ടറിയെ ഗവര്‍ണര്‍ വിളിച്ച് വരുത്തി

By kcnchannel / August 22, 2026

പിഎസ്‌സി സെക്രട്ടറിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിളിച്ച് വരുത്തി. പിഎസ്‌സി ചെയര്‍മാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവന്‍. പിഎസ്‌സി സെക്രട്ടറിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിളിച്ച് വരുത്തി. പിഎസ്‌സി ചെയര്‍മാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ തേടി.

അതേസമയം, പിഎസ്എസി നിയമന ക്രമക്കേട് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‌റെ മൊഴിയെടുപ്പ് തുടരുകയാണ്. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവയുടെ സൈബര്‍ ഫോറന്‍സിക് പരിശോധന ഫലം വന്ന ശേഷം പിഎസ്‌സിയിലെ ഉന്നതരെ ചോദ്യം ചെയ്യാനാണ് തീരുമാനം. തെളിവ് ശേഖരണം പൂര്‍ത്തിയായ ശേഷം പ്രതികളുടെ പേര് ഉള്‍പ്പെടുത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.