ആരോരുമില്ലാത്ത രോഗികള്‍ക്ക് പുതുവസ്ത്രങ്ങളും പ്രഭാത ഭക്ഷണവും ,
കാസര്‍കോട് :കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ
തൂഫാന്‍
ഓണം – നബിദിനാഘോഷം പാവപ്പെട്ട രോഗികള്‍ക്ക് അനുഗ്രഹമായി.കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ
ആരോരുമില്ലാത്ത രോഗികള്‍ക്ക് ഓണം – നബിദിനാഘോഷത്തിന്റെ ഭാഗമായി പുതുവസ്ത്രങ്ങളും പ്രഭാത ഭക്ഷണവും നല്‍കി, ആഴ്ചകളായി ഒരു യുവാവ് ഇവിടെ ചികിത്സയിലാണ്.ഈ രോഗിക്കുള്ള പ്രഭാത ഭക്ഷണം കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബാണ് നല്‍കി വരുന്നത്.തിങ്കളാഴ്ച കുന്നില്‍
അംഗന്‍വാടി കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
പായസം വിതരണം ചെയ്യും.,
കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം, സംഘടിപ്പിക്കും.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി
കിഡ്‌സ് കോര്‍ണര്‍
ചായ സല്‍ക്കാരം എന്നിവ സംഘടിപ്പിക്കും. സീതാംഗോളിയിലെ അതിജീവനം സൗജന്യ ഡയാലിസ് സെന്ററിലെ രോഗികള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കും
ജനറല്‍ ആശുപത്രിയിലെ പരിപാടി ഡപ്യൂട്ടി നഴ്‌സിങ് സുപ്രണ്ട് നസീമ ഉല്‍ഘാടനം ചെയ്തു.പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, മീഡിയ കോര്‍ഡിനേറ്റര്‍ റിഷാദ് റിഷു, ഡോ ആതിര, ഡോ നിധി, അനിത, സിജ, പ്രണവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെതൂഫാന്‍ഓണം – നബിദിനാഘോഷം




