ചൗക്കി നൂറുല്‍ ഹുദാ ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ”നൂറേ മുജസ്സം 2026” പരിപാടിയുടെ ഭാഗമായി പതാക ഉയര്‍ത്തലും വിളംബരജാഥയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി ചൗക്കി കെ കെ പുറം നൂറുല്‍ ഇസ്ലാംമദ്രസ പരിസരത്ത് ജമാഅത് പ്രസിഡന്റ് അഷ്റഫ് റഹ്‌മാനി പതാക ഉയര്‍ത്തി..
കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, പ്രവര്‍ത്തകര്‍, മഹല്ല് അംഗങ്ങള്‍,
ഉസ്താദ്മാര്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നൂറേ മുജസ്സം 2026 വിളംബരജാഥ ആവേശകരമായ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
മത-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന വിവിധ പരിപാടികളോടെയാണ് നൂറേ മുജസ്സം 2026 സംഘടിപ്പിക്കുന്നത്.




