തിരുവനന്തപുരം: ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെയുള്ള ആറ് ദിവസങ്ങളില്‍ നടത്തുമെന്ന് ഹയര്‍ സെക്കന്ററി പരീക്ഷ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറില്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്. നേരത്തെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാര്‍ച്ച് മാസത്തില്‍ നടത്തിയിരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ മാനസിക സംഘര്‍ഷം ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ച് മാസത്തെ രണ്ടാം വര്‍ഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഈ നിവേദനങ്ങള്‍ പരി?ഗണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറില്‍ നടത്താന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിള്‍ ഉടന്‍ പ്രഖ്യാപിക്കും.




