കുവൈറ്റ്: കാസറഗോഡ് ജില്ലയുടെ ജീവ കാരുണ്യ രംഗത്ത് അതുല്യമായ സംഭാവനകള്‍ നല്‍കുന്ന അക്കര ഫൗണ്ടേഷന് കാസറഗോഡ് എക്‌സ്പ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെ ഇ എ കുവൈത്ത് ഏഴാമത് കമ്മ്യൂണിറ്റി അവാര്‍ഡിന് തെരെഞ്ഞെടുത്തു.
ജീവ കാരുണ്യ രംഗത്ത് നാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് ജൂറി അംഗങ്ങളായ രാമക്യഷ്ണന്‍ കള്ളാര്‍, സത്താര്‍ കുന്നില്‍, മുനവ്വര്‍ മുഹമ്മദ് എന്നിവര്‍ അക്കര ഫൗണ്ടേഷനെ തിരെഞ്ഞെടുത്തത്.
കാസറഗോഡ് ജില്ലയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി സമഗ്ര പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന അക്കര ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് കെ ഇ എ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡിസംബര്‍ 5 ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന 'കാസറഗോഡ് ഉത്സവ് 2025' പരിപാടിയില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യുമെന്നും പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അക്കര അവാര്‍ഡ് സ്വീകരിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
്




