Home Kasaragod സൗജന്യ ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു

by KCN CHANNEL
0 comment

കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയതിനാല്‍ പ്രദേശത്തെ എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ ഉടമകള്‍ക്കായ് ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ മുസ്താഖ് ചേരങ്കൈയുടെ നേതൃത്വത്തില്‍ ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പില്‍ ഇരുന്നൂറില്‍പരം ആള്‍ക്കാര്‍ അവസരം പ്രയോജനപ്പെടുത്തി.
എച്ച് പി , ഭാരത് , ഇന്‍ഡേന്‍ തുടങ്ങി വ്യത്യസ്ത കമ്പനികളുടെ മസ്റ്ററിങ് ചെയ്യുന്നതിലൂടെ സേവനങ്ങള്‍ മുടക്കമില്ലാതെ തുടരാമെന്ന് കൗണ്‍സിലര്‍ മുസ്താഖ് ചേരങ്കൈ അറിയിച്ചു. മുസ്ലിം ലീഗ് ചേരങ്കൈ വെസ്റ്റ് ബാഫഖി തങ്ങള്‍ സൗധത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍
വാര്‍ഡ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചേരങ്കൈ , ട്രഷറര്‍ ഹാഷിം ബി.എച്ച് , യൂത്ത് ലീഗ് പ്രസിഡണ്ട് കബീര്‍ സി.ഐ, സെക്രട്ടറി നിയാസ് അഹമ്മദ് , റിഷാദ് പള്ളം, സമീര്‍ സെമ്മി , സഫീര്‍ ചെപ്പി, സാജിദ് ദിട്പ, അസീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

You may also like

Leave a Comment