കാസര്‍കോട് ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ ഓണം ക്യാമ്പിനോട് അനുബന്ധിച്ച് നായന്മാര്‍മൂല ടി ഐ എച്ച് എസ് എസ് ഇല്‍ അഞ്ചു വിദ്യാലയങ്ങളെയിലെ കേഡറ്റുകളെ പങ്കെടുപ്പിച്ചു SPC ദിനം ആഘോഷിച്ചു. നടത്തി. സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റിലെ നിര്‍ദേശ പ്രകാരം എല്ലാ ജില്ലകളിലും എസ്പിസി ദിനം ആചരിക്കാനുള്ള തീരുമാനപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി നിഥിന്‍ രാജ് പി ഐ പി എസ് സെറിമോണിയല്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പങ്കെടുത്ത എട്ട് പ്ലാട്ടൂണ്‍ കള്‍ക്കും ട ജില്ലാ പോലീസ് മേധാവി ഉപഹാരം കൈമാറി
ടി ഐ എച്ച് എസ് എസ് നയന്‍മാര്‍മൂല, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍ഗോഡ്, ഗവണ്‍മെന്റ് മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തളങ്കര, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെമ്മനാട്, എന്നിവിടങ്ങളിലെ 450 ഓളം കേഡറ്റുകള്‍ക്കാണ് ക്യാമ്പ് നടത്തിയത്. 220 സീനിയര്‍ ക്യാഡറ്റുകള്‍ പങ്കെടുത്ത സെറിമോണിയല്‍ പരേഡില്‍ എസ്എംഎസ് ഡിവൈഎസ്പി ഉത്തംദാസ് ടി ഐഎച്ച്എസ്എസ് മാനേജര്‍ അബ്ദുള്ള കുഞ്ഞി ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍, തളങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ബിന്ദു, ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു ക്യാമ്പ് ഇന്ന് സമാപിക്കും. ക്യാമ്പില്‍ ഇന്ത്യ ഫൗണ്ടേഷന്‍ കൗണ്‍സിലര്‍മാര്‍ മോഹന്‍ദാസ്, അനഘ, അക്ഷയ, ദേവിക എന്നിവര്‍ ക്ലാസ് എടുത്തു. അനുരാഗ് മുണ്ടക്കൈ നിര്‍മല്‍കുമാര്‍ കാടകം സനല്‍ പാടിക്കാനാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ കോര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍, ജനമൈത്രി ADNO ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പതിനാറാം വാര്‍ഷികം ആഘോഷിച്ചു.




