കാസര്‍ഗോഡ്: ”പ്രവാചക സ്‌നേഹം – പ്രമാണമാണ് പ്രധാനം” എന്ന പ്രമേയത്തില്‍ ഐ എസ് എംആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബി (സ)യോടുള്ള യഥാര്‍ത്ഥ സ്‌നേഹം അദ്ദേഹത്തിന്റെ ജീവിത മാതൃകയും പ്രബോധനങ്ങളും പിന്തുടരുന്നതിലൂടെയാണ് പ്രകടമാകേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഖുര്‍ആനും പ്രാമാണികമായ സുന്നത്തും വിശ്വാസത്തിന്റെയും ആരാധനയുടെയും ജീവിതത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍, പ്രാമാണികമായ അറിവിന്റെ അടിസ്ഥാനത്തില്‍ സമൂഹം നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി.
കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ ന്‍ എം ജില്ലാ പ്രസിഡന്റ് dr കെ പി അഹ്‌മദ് അധ്യക്ഷതവഹിച്ചു. ഐ സ് എം സംസ്ഥാന പ്രസിഡന്റ് സുബൈര്‍ പീടിയേക്കല്‍. ആദില്‍ അതിഫ് സ്വലാഹി. നസീറുദ്ദീന്‍ റഹ്‌മാനി. സൈനുദ്ദീന്‍ എ പി.അലി സലഫി.ഐ സ് എം ജില്ലാ സെക്രട്ടറി നബീല്‍ സ്വലാഹി. പ്രസംഗിച്ചു. ഐ സ് എം ജില്ലാ പ്രസിഡന്റ് ഹാഷിം കൊല്ലമ്പാടി നന്ദി അറിയിച്ചു.
ഐ.എസ്.എം ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു




