എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന് കുമ്പോല്‍ കെ.എസ്. സയ്യിദ് ഉമ്മര്‍ കുഞ്ഞിക്കോയ തങ്ങളുടെ ആശീര്‍വാദം

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് കുമ്പോല്‍ കെ.എസ്. സയ്യിദ് ഉമ്മര്‍ കുഞ്ഞിക്കോയ തങ്ങളുടെ ആശീര്‍വാദം. സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം കുമ്പോല്‍ കെ.എസ്. സയ്യിദ് ഉമ്മര്‍ കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിച്ചു.

”വേരുകള്‍ തേടാം, തണലായി പടരാം” എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച കാസര്‍കോട് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി പുരോഗമിക്കുകയാണ്. സമ്മേളനത്തിന്റെ വിജയത്തിനായി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുമ്പോല്‍ തങ്ങളുടെ ആശീര്‍വാദവും പിന്തുണയും ലഭിച്ചത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

കുമ്പോലില്‍ എത്തിയ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സമ്മേളനത്തിന്റെ വിജയത്തിനായി കെ.എസ്. സയ്യിദ് ഉമ്മര്‍ കുഞ്ഞിക്കോയ തങ്ങള്‍ ദുആ നിര്‍വഹിക്കുകയും ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയ്ക്ക് സമ്മേളന ഫണ്ട് കൈമാറുകയും ചെയ്തു.

മുഹ്യിദ്ദീന്‍ അസ്ഹരി മാണിക്കോത്ത്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, കബീര്‍ ഫൈസി പെരിങ്കടി, സൂപ്പി മൗവ്വല്‍, അഷ്റഫ് റഹ്‌മാനി ചൗക്കി, പി.എച്ച്. അസ്ഹര്‍ ആദൂര്‍, ശക്കീല്‍ അസ്ഹരി കൊക്കച്ചാല്‍, ശബീബ് ഫൈസി റബ്ബാനി, ഹാഷിര്‍ കോട്ടിക്കുളം, അബ്ദുല്ല ചാല, ഫൈസല്‍ ദാരിമി ചേവാര്‍, ബഷീര്‍ മൗവ്വല്‍, സാലിം ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവജന-വിദ്യാര്‍ത്ഥി റാലി, ഗ്രാന്‍ഡ് അസംബ്ലി, പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

Scroll to Top