ജില്ലാതല ഓണാഘോഷം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുംകാസർഗോഡ് മുൻസിപ്പാലിറ്റിയും ജില്ലാ ഭരണകൂടവും കാസര്‍കോട് സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. 

എല്ലാവരും ജാതിമത ഭാഷാ ഭേദങ്ങൾക്ക് അതീതമായി മലയാളി ആഘോഷിക്കുന്ന സാംസ്‌കാരിക ഉത്സവമാണ് ഓണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. അതുകൊണ്ടാന്ന് ഓണം ദേശീയോത്സവമാകുന്നത്. സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് പത്ത് ദിവസവും ജില്ലാതലത്തിൽ ഏഴു ദിവസവും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിടുള്ളത് ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടേയും പൊന്നോണത്തെ എല്ലാവരും ഒത്തൊരുമയോടെ വരവേൽക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. എല്ലാവർക്കും നബിദിനാശംസകൾ അദ്ദേഹം അറിയിച്ചു.

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടേയും ആഘോഷമായ ഓണം എല്ലാവരും സൗഹാർദ്ദത്തോടെ ആഘോഷിക്കണമെന്നും ഓണം വാരാഘോഷം വീക്ഷിക്കാൻ എല്ലാവരും എത്തിച്ചേരണമെന്നും അധ്യക്ഷത വഹിച്ച കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു.

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പോലീസ് മേധാവി പി. നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

എല്ലാവരേയും ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഡിടിപിസി ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു ഭാഷാ വൈവിധ്യങ്ങളുടേയും സാംസ്കാരിക സമൃദ്ധിയുടേയും നാടായ കാസർകോട് ജനത ഓണത്തെ ഹൃദയത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

ഒപ്പം ആലോഷിക്കുന്നതാണ് ഓണത്തിൻ്റെ മഹിമയെന്ന് ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജ് പറഞ്ഞു എല്ലാവരും ഉൾചേർന്നുനിൽക്കുന്നതിൻ്റെ ആഘോഷമാണ് ഓണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി, കാറടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനനി, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജനനി ഷാന്‍ബാഗ്, സംഘാടക സമിതി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഗോവിന്ദന്‍ നായര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍ കണ്‍വീനര്‍ ടി.എം. ഇഖ്ബാല്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി എ.എ. അസീസ് എന്നിവര്‍ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ഖാലിദ്, മുഹമ്മദ് ഹനീഫ, ഹാരീസ് ചൂരി, വി. രാജന്‍, സുലൈമാന്‍ ഉവൈസ്, പി.ആര്‍. സുനില്‍ , ഹരീഷ് ബി.നമ്പ്യാര്‍, നാഷണല്‍ അബ്ദുള്ള, വി.കെ. രവീന്ദ്രന്‍ ഡിപിസി സെക്രട്ടറി ജിജേഷ് കുമാർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം സ്വാഗതവും കാസര്‍കോട് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ നസീബ് നന്ദിയും പറഞ്ഞു.

Scroll to Top