അത്യാഹിത വിഭാഗം, ഒ പി കൗണ്ടര്‍ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു സംഘര്‍ഷം. ഇന്നലെ രാത്രി 11
മണിയോടെയായിരുന്നു സംഘര്‍ഷം. ചെമ്മനാട്, കീഴൂര്‍ എന്നിവിടങ്ങളിലെ
ഗുണ്ടാസംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. നാട്ടിലുണ്ടായ സംഘര്‍ഷത്തില്‍
പരുക്കേറ്റാണ് ഇരു സംഘങ്ങളും ആശുപത്രിയില്‍ എത്തിയത്. പിന്നീട് അത്യാഹിത
വിഭാഗം, ഒ പി എന്നിവിടങ്ങളില്‍ വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ സുരക്ഷാ
ജീവനക്കാരനും പരുക്കേറ്റു. 3 മണിക്കൂറോളം ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെട്ടു.
ആശുപത്രിയില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജീവനക്കാര്‍
ആശങ്കയിലാണ്.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; 8 പേര്‍ അറസ്റ്റില്‍




