ന്യൂഡല്‍ഹി: ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഈദ് വൈകുന്നേരമാണ് കേരളീയര്‍ക്ക് രാഷ്ട്രപതി ഈദ്, ഓണം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രത്യേകിച്ച് വിദേശത്തും ഇന്ത്യയിലും ജീവിക്കുന്ന കേരളീയര്‍ക്കും ഓണം ആശംസകള്‍ എന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കുറിച്ചിരിക്കുന്നത്.
സമ്പന്നമായ സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ഓണം. വള്ളം കളി, തനത് കലാരൂപങ്ങള്‍, സംഗീതം, കായിക മത്സരങ്ങള്‍ എന്നിവയെല്ലാം ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതെല്ലാം കേരളത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും വിളിച്ചോതുന്നതാണെന്നും രാഷ്ട്രപതി കുറിച്ചു. ആഘോഷങ്ങള്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ആരോഗ്യവും നല്‍കുകയും ദേശീയ പുരോഗതിക്ക് അനിവാര്യമാണെന്നും മുര്‍മു കുറിച്ചു.
മുഖ്യമന്ത്രി വി ഡി സതീശനും ഓണാശംകള്‍ നേര്‍ന്നു. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും മുഖ്യമന്ത്രി പറഞ്ഞു.




