9
താമരശ്ശേരി ചുരത്തില്‍ ബൈക്കിലിടിച്ച് കാര്‍ തല കീഴായി മറിഞ്ഞ് അപകടം. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപത്താണ് ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. കര്‍ണാടക സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വെളിമണ്ണ സ്വദേശിയായ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുടക് സ്വദേശികളായ കാര്‍ യാത്രക്കാര്‍ ഷെമീര്‍, ഷെഹീന്‍, റെഹൂഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികനായ മുനവ്വറിനെയും ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ?ഗുരുതരമല്ല എന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം.