മൊഗ്രാല്‍ പുത്തൂര്‍ | 1501-ാം നബിദിനത്തോടനുബന്ധിച്ച് ഖല്‍ബിലുണ്ട് എന്റെ നബി എന്ന ശീര്‍ഷകത്തില്‍ കോട്ടക്കുന്ന് മര്‍കസ് മൈമനിന്റെയും സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടക്കുന്നില്‍ നടന്ന മീലാദ് റാലി പ്രൗഢമായി. വൈകുന്നേരം നാലിന് മര്‍കസ് മൈമന്‍ പരിസരത്തു നിന്ന് സയ്യിദ് ബദറുദ്ദീന്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച റാലി കോട്ടക്കുന്ന് ജുമാ മസ്ജിദ്,ദേശാംകുളം,പറപ്പാടി തുടങ്ങിയ വഴികളിലൂടെ നടന്നു വേറിട്ട അനുഭവം സമ്മാനിച്ച് മര്‍കസ് മൈമന്‍ പരിസരത്ത് സമാപിച്ചു.മര്‍കസ് മൈമന്‍ , കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മര്‍കസ് മൈമന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നു.
മര്‍കസ് മൈമന്‍ അല്‍ മദ്‌റസത്തുസ്സുന്നിയ്യ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും ഫ്ളവര്‍ ഷോയും മീലാദ് പാട്ടുവണ്ടിയും ശ്രദ്ധേയമായി.
സയ്യിദ് ബദറുദ്ദീന്‍ അല്‍-ഹികമി,മര്‍കസ് മൈമന്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി,സഈദ് സഅദി കോട്ടക്കുന്ന്,മുഹമ്മദ് തങ്ങള്‍,അബ്ദുല്‍ റസാഖ് സഖാഫി,അബ്ദുല്ല മുസ്ലിയാര്‍,കരീം മുസ്ലിയാര്‍,ഫാറൂഖ് സഖാഫി,മുസ്തഫ ഹനീഫി,നൗഷാദ് മൈമന്‍,മുനീര്‍ ഹാഷിമി,അഡ്വ:ഹാഷിര്‍ അബ്ബാസ് റസ്വി,ബി കെ മൊയ്ദു ഹാജി,മമ്മു ഹാജി,മുഹമ്മദ് മുണ്ടക്ക,അബൂബക്കര്‍ ഗുഡ് മോര്‍ണിംഗ്,സുലൈമാന്‍ കുഞ്ചാര്‍,അബ്ദുല്ല മുറാദി,ജമാല്‍ കെ കെ,സിറാജ് കോട്ടക്കുന്ന്,ഹകീം ഹാജി മഠത്തില്‍,ഫിറാസ് അബ്ദുല്‍ റഹ്‌മാന്‍ ഇഹ്‌സനി,ജവാദ് അഹമ്മദ് റസ്വി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി.




