ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ ബന്ധത്തില്‍ 11 ധാരണാപത്രങ്ങളുമായി പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം

ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേഫുമായി പ്രധാനമന്ത്രി നിര്‍ണായക ചര്‍ച്ചകള്‍ നടത്തി.

11 ധാരണാപത്രങ്ങളും കരാറുകളും, 5 പ്രഖ്യാപനങ്ങളും, രാജ്യത്തിന്റെ പരമോന്നത ബഹുമതിയുമായി പ്രധാനമന്ത്രി മോദിയുടെ 2 ദിവസത്തെ ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 നാണ് താഷ്‌കന്റില്‍ എത്തിയത്.
ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ ‘ഒലിയ് ദരാജാലി ദോസ്ത്‌ലിക്’ (Oliy Darajali Do’stlik) ഓര്‍ഡര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനുമാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേഫുമായി പ്രധാനമന്ത്രി നിര്‍ണായക ചര്‍ച്ചകള്‍ നടത്തി. വ്യാപാരം, പ്രതിരോധം, ഡിജിറ്റല്‍ ബന്ധം, ഊര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയര്‍ത്തി. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 5 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.

ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ ബന്ധങ്ങളെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുക. 2030 ആകുമ്പോഴേക്കും വ്യാപാരം 5 ബില്യണ്‍ ഡോളറിലധികം ഉയര്‍ത്തുക. അടിസ്ഥാന സൗകര്യങ്ങള്‍, ഡിപിഐ, എഐ, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുക. വിപണി ആക്സസ്, കണക്റ്റിവിറ്റി, ബാങ്കിംഗ്, പേയ്മെന്റുകള്‍ എന്നിവ മെച്ചപ്പെടുത്തുക തുടങ്ങയവ സന്ദര്‍ശന വേളയില്‍ ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേഫുമായി ചര്‍ച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
എനിക്കെന്താ തലയ്ക്ക് സുഖമില്ലേ? മുത്തച്ഛന്‍ നല്‍കിയ 1.2 കോടി ഭാവിവധുവിന്റെ പിതാവിന്റെ ശസ്ത്രക്രിയയ്ക്ക് കൊടുക്കാന്‍ പറ്റില്ലെന്ന് യുവാവ്
സ്‌കൂട്ടറിനെ മറികടക്കാന്‍ ബസിന്റെ ശ്രമം; സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
‘ഗജിനിയില്‍ അത്രയധികം മുഴുകിപ്പോയിരിക്കാം’; തന്നെ അറിയില്ലെന്ന ആമിര്‍ ഖാന്റെ വാദത്തിന് സോനം വാങ്ചുക്കിന്റെ മറുപടി
നേപ്പാള്‍ പ്രളയം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തീരുമാനം;പിന്നീട് തിരിച്ചറിയുന്നത് ഇങ്ങനെ
‘ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും കൃഷി, ആരോഗ്യ സംരക്ഷണം എന്നിവയില്‍ സഹകരിക്കും . പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക വിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഉസ്‌ബെക്കിസ്ഥാനിലെ ബുദ്ധമത പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ യുവജന വിനിമയ പരിപാടികള്‍ സംഘടിപ്പിക്കും.’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഊഷ്മളമായ സ്വീകരണവും പ്രവാസികളുമായുള്ള കൂടിക്കാഴ്ചയും
താഷ്‌കന്റില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് മിര്‍സിയോയേഫിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. യാങ്കി ഉസ്ബെക്കിസ്ഥാന്‍ സ്മാരകത്തിലും ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മാരകത്തിലും അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. താഷ്‌കന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലെ മഹാത്മാഗാന്ധി സെന്ററും അദ്ദേഹം സന്ദര്‍ശിച്ചു. ടാഷ്‌കന്റിലെ ഇന്ത്യന്‍ പ്രവാസികളുമായി പ്രധാനമന്ത്രി സംവദിച്ചു. കഥക്, ആന്‍ഡിജന്‍ പോള്‍ക്ക, തബ്ലയും ദോയ്റയും ചേര്‍ന്നുള്ള സംഗീത കൂട്ടായ്മ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. യോഗ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക യോഗ പരിപാടിയിലും അദ്ദേഹം സന്നിഹിതനായിരുന്നു.

ധാരണാപത്രങ്ങളും കരാറുകളും:
2026-30 കാലയളവിലേക്കുള്ള ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ സാംസ്‌കാരിക കൈമാറ്റ പരിപാടി.
ഉസ്ബെക്കിസ്ഥാനിലെ തെര്‍മേസില്‍ സ്ഥിതി ചെയ്യുന്ന ഫയാസ് തെപ, കരാതെപ എന്നീ പ്രാചീന ബുദ്ധ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ഉസ്ബെക്കിസ്ഥാന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഏജന്‍സിയും തമ്മിലുള്ള താല്‍പ്പര്യപത്രം.
ഇന്ത്യയുടെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ആര്‍ക്കൈവ്‌സും ഉസ്ബെക്കിസ്ഥാന്‍ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ‘ഉസ്ആര്‍ക്കൈവ്’ ഏജന്‍സിയും തമ്മിലുള്ള ആര്‍ക്കൈവ്‌സ് സഹകരണ ധാരണാപത്രം.
ആയുര്‍വേദത്തിന്റെയും മറ്റ് പരമ്പരാഗത വൈദ്യശാസ്ത്രങ്ങളുടെയും മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ധാരണാപത്രം.
ഭൂശാസ്ത്ര, ധാതുവിഭവ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയുടെ ഖനി മന്ത്രാലയവും ഉസ്ബെക്കിസ്ഥാന്‍ മൈനിംഗ് ഇന്‍ഡസ്ട്രി ആന്‍ഡ് ജിയോളജി മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
2026-28 കാലയളവിലേക്കുള്ള ടൂറിസം സഹകരണത്തിനായി ഇന്ത്യയുടെ ടൂറിസം മന്ത്രാലയവും ഉസ്ബെക്കിസ്ഥാന്‍ ടൂറിസം കമ്മിറ്റിയും തമ്മിലുള്ള പങ്കാളിത്ത പരിപാടി.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സുഷമാ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസും ഉസ്ബെക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വേള്‍ഡ് ഇക്കണോമി ആന്‍ഡ് ഡിപ്ലോമസിയുടെ ഡിപ്ലോമാറ്റിക് അക്കാദമിയും തമ്മിലുള്ള ധാരണാപത്രം.
സാമ്പത്തിക-ധനകാര്യ സംവാദത്തിനായി ഇന്ത്യയുടെ ധനകാര്യ മന്ത്രാലയവും ഉസ്ബെക്കിസ്ഥാന്‍ ഇക്കണോമി ആന്‍ഡ് ഫിനാന്‍സ് മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
പരിസ്ഥിതി സംരക്ഷണ രംഗത്തെ സഹകരണത്തിനായി ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഉസ്ബെക്കിസ്ഥാന്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ ഇക്കോളജി ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചും തമ്മിലുള്ള കരാര്‍.
ഉന്നത വിദ്യാഭ്യാസത്തിലും ശാസ്ത്ര ഗവേഷണത്തിലും സഹകരിക്കുന്നതിനായി ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ധാരണാപത്രം.

പ്രധാന പ്രഖ്യാപനങ്ങള്‍:
ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ തന്ത്രപരമായ പങ്കാളിത്തം സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയര്‍ത്തി.
ആരല്‍ കടല്‍ പ്രദേശത്തെ വനവല്‍ക്കരണത്തിനായി ഒരു ദശലക്ഷം യു.എസ് ഡോളര്‍ ധനസഹായം അനുവദിച്ചു.
ഹിന്ദി ഭാഷയ്ക്കായി 100 ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
ടാഷ്‌കന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസില്‍ ഐ.സി.സി.ആര്‍ (ICCR) സംസ്‌കൃത ചെയര്‍ സ്ഥാപിക്കും.
ഉസ്ബെക്കിസ്ഥാനിലെ വ്യാപാരികള്‍ക്ക് പണം നല്‍കാനായി ഇന്ത്യയിലെ യു.പി.ഐ (UPI) ആപ്പുകള്‍ക്ക് ദേശീയ ക്യു.ആര്‍ കോഡായ ‘UZQR’ സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സും (NIPL) ഉസ്ബെക്കിസ്ഥാനിലെ നാഷണല്‍ ഇന്റര്‍ബാങ്ക് പ്രോസസ്സിംഗ് സെന്ററും (NIPC) തമ്മില്‍ വാണിജ്യ കരാറിലെത്തി.

Scroll to Top