ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. വൈകിട്ട് 7.30ന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഈ ഐപിഎല്‍ സീസണില്‍ ഇതിനോടകം മികവ് പുറത്തെടുത്ത രണ്ട് ടീമുകളാണ് ആര്‍സിബിയും ക്യാപിറ്റല്‍സും. അതുകൊണ്ട് തന്നെ ഇരു ടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമാണ് ഡല്‍ഹി.കളിച്ച മൂന്ന് മത്സരങ്ങളിലും ജയം.അക്‌സര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍.കെ.എല്‍ രാഹുല്‍ കൂടി ഫോമിലെത്തിയതോടെ ഡല്‍ഹിയെ ആര്‍സിബി കരുതിയിരിക്കണം.പരിക്കേറ്റിരുന്ന ഫാഫ് ഡുപ്ലെസി ഇന്ന് ഓപ്പണിംഗില്‍ മടങ്ങിയെത്തിയേക്കും. ജെയ്ക് ഫ്രെയ്‌സര്‍ മക്ഗുര്‍ഗ് കൂടി ഹിറ്റായാല്‍ ഡല്‍ഹിയെ പിടിച്ചുകെട്ടുക ആര്‍സിബിക്ക് എളുപ്പമാകില്ല. അക്‌സര്‍-കുല്‍ദീപ് സ്പിന്‍ ജോഡിക്കൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നാല് ഓവറുകളും സഖ്യത്തിന്റെ പ്രകടനവും ഡല്‍ഹിക്ക് നിര്‍ണായകമാണ്.
ഐപിഎല്ലില്‍ ഇന്ന് ബെംഗളൂരു-ഡല്‍ഹി പോരാട്ടം
29