38
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സിന്റെ ടോട്ടല്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി രഘുവന്‍ഷി 32 പന്തില്‍ 44 റണ്‍സും റിങ്കു സിങ് 36 റണ്‍സും നേടി. റഹ്‌മാനുള്ള ഗുര്‍ബാസ് 26 റണ്‍സും സുനില്‍ നരെയ്ന്‍ 27 റണ്‍സും അജിങ്ക്യാ രഹാനെ 26 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും അക്സര്‍ പട്ടേലും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതവും നല്‍കി