Home Kasaragod ജില്ലാ തല ക്വിസ് മത്സരം @92 മീങ്ങോത്ത് സംഘടിപ്പിച്ചു.

ജില്ലാ തല ക്വിസ് മത്സരം @92 മീങ്ങോത്ത് സംഘടിപ്പിച്ചു.

by KCN CHANNEL
0 comment

കാസര്‍ഗോഡ്:ജില്ലാ ക്വിസ് അസോസിയേഷന്റെയും പ്രവാസി അസോസിയേഷന്‍ ലൈബ്രറി മീങ്ങോ ത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള തൊണ്ണൂറ്റി രണ്ടാമത് ജില്ലാ തല ക്വിസ് മത്സരം മീ ങ്ങോത്ത് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടത്തി.വിവിധ വിഭാഗങ്ങളിലായി സൂര്യനാരായണന്‍ കല്യാണ്‍ റോഡ് യു.പി വിഭാഗം,നീലിമ പാലക്കുന്ന് ഹൈസ്‌കൂള്‍ വിഭാഗം, അശ്വിന്‍ രാജ് നീലേശ്വരം പൊതു വിഭാഗം അനന്യ കിനാത്തില്‍ എല്‍.പി വിഭാഗത്തിന്റെയും ക്വിസ് മത്സരങ്ങള്‍ നിയന്ത്രിച്ചു.
ജില്ലാ ക്വിസ് അസോസിയേഷന്‍ പ്രസിഡന്റ് ടി.വി.വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന സമാപന യോഗം മാധവി കാനത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.ക്വിസ് അസോസിയേഷന്‍ സെക്രട്ടറി വി.തമ്പാന്‍ മാസ്റ്റര്‍, പ്രസാദ് കാനത്തിങ്കല്‍,അനിത ചന്ദ്രന്‍, ബാലകൃഷ്ണന്‍ ചേലക്കാട്,കെ.കെ. മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.പാം സെക്രട്ടറി നിത്യ മധു സ്വാഗതവും,ക്വിസ് അസോസിയേഷന്‍ കോഡിനേറ്റര്‍ കെ.വിജിത്ത് നന്ദിയും പറഞ്ഞു.

You may also like

Leave a Comment