കാസര്‍കോട് : ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ചട്ടഞ്ചാല്‍ എ.ബി ടര്‍ഫില്‍ വെച്ച് സോണ്‍ തല ജേസീസ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിച്ചു. ആറു ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജെ.സി.ഐ കമ്പലൂര്‍ ജേതാക്കളായി. സഹാറ ടൈഗേര്‍സ് രണ്ടാം സ്ഥാനത്തിലെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.ജെ.സി.ഐ കാസറകോട് പ്രസിഡണ്ട് ജി.വി മിഥുന്‍ അധ്യഷത വഹിച്ചു. ജെ.സി.ഐ സോണ്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് ജബ്രുദ്, മുന്‍ സോണ്‍ പ്രസിഡണ്ട് വി.കെ സജിത്ത്കുമാര്‍, സി.കെ അജിത്ത്കുമാര്‍, യത്തീഷ് ബള്ളാള്‍, കെ നാഗേഷ് എന്നിവര്‍ സംസാരിച്ചു. നിസാര്‍ തായ്യല്‍ സ്വാഗതവും മുഹമ്മദ് മഖ്‌സൂസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വെച്ച് സല്യൂട്ട് ദ സൈലന്റ് സ്റ്റാര്‍ പുരസ്‌ക്കാരം വനിതാ ബസ് ഡ്രൈവര്‍ ദീപയ്ക്ക് സമ്മാനിച്ചു. ജെ.സി.ഐ കാസറകോടിന്റെ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
ജെ.സി.ഐ കാസര്‍കോട് ജേസിസ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു
27