ബാങ്കോക്ക്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടുങ്ങിയ ഇന്ത്യയ്ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച് വനിത ബേസ്‌ബോള്‍ ടീം. ബാങ്കോക്കില്‍ നടന്ന ബിഎഫ്എ വനിതാ ബേസ്‌ബോള്‍ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീം പാകിസ്ഥാനെ മുട്ടുകുത്തിച്ചു. 2-1ന്റെ ആവേശകരമായ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
പഹല്‍ഗാമില്‍ നിരപരാധികളായ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദാരുണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിജയം എന്നത് ശ്രദ്ധേയമാണ്. അത്യന്തം വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് പാകിസ്ഥാനെതിരെ വിജയിച്ച് ഇന്ത്യയുടെ പെണ്‍പുലികള്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നത്. അവസാന നിമിഷം വരെ ഇരുടീമുകളും 1-1 എന്ന നിലയില്‍ തുല്യത പാലിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടു. ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാളായ ധരിത്രി ധൈര്യം സംഭരിച്ച് വിജയ റണ്‍ നേടിയതോടെ ഇന്ത്യന്‍ ആരാധകര്‍ ആഘോഷം തുടങ്ങി.
രാജ്യത്തിന്റെ കണ്ണീരൊപ്പി വനിത ബേസ്‌ബോള്‍ ടീം; പാകിസ്ഥാനെ മുട്ടുകുത്തിച്ചു
34