37
തുടര്‍ച്ചായി കരഞ്ഞതിന് ഗുജറാത്തില്‍ അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ടാങ്കില്‍ എറിഞ്ഞ് കൊന്നു. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടാങ്കില്‍ മൃതദേഹം കണ്ടത്.
അഹമ്മദാബാദ്: നിര്‍ത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞു കൊന്ന് അമ്മ. ഗുജറാത്തിലാണ് സംഭവം. 22കാരിയാണ് 3 മാസം പ്രായമുള്ള മകനെ ഭൂര്‍ഭ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 22കാരിയായ കരിഷ്മ ഭാഗേല്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കാണാനില്ലെന്ന് യുവതി പറഞ്ഞതിന് പിന്നാലെ വീട് മുഴുവന്‍ തിരഞ്ഞ ശേഷമാണ് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.