എം.ഐ.സി ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം; എം.എസ്. മദനി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) ക്യാമ്പസില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എം ഐ സി ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം.

സമസ്ത കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് എം.എസ് മദനി തങ്ങള്‍ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ സന്മാര്‍ഗിക മൂല്യങ്ങള്‍ക്കും സമൂഹ നന്മയ്ക്കുമായി ഉപയോഗപ്പെടുത്തണമെന്ന്അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.
എം ഐ സി ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് സ്വാഗത ഭാഷണം നടത്തി.

സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ നടക്കുന്ന കലാമാമാങ്കത്തില്‍ എം ഐ സി സഹസ്ഥാപനങ്ങളിലെ 9 ടീമുകളിലായി 1500 ത്തോളം മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. 16 കാറ്റഗറികളിലായി 463 വൈവിധ്യമാര്‍ന്ന മത്സര ഇനങ്ങളാണ് ഫെസ്റ്റില്‍ അരങ്ങേറുന്നത്.

ഉദ്ഘാടന ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ മുശാവറ അംഗങ്ങളായ ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദിഖ് നദ്വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മൗലവി മേനംകോട്, ഖാലിദ് ഫൈസി ചേരൂര്‍, എംഐസി വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ കല്ലട്ര നിസാര്‍, കുന്നില്‍ അബ്ബാസ് ഹാജി, എം ഐ സി ചട്ടഞ്ചാല്‍ മേഖല ജനറല്‍ സെക്രട്ടറി റിയാസ് എയ്യള, ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ ഇര്‍ഷാദ് ഹുദവി നടുവില്‍, എം ഐ സി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍സാഫ് അഷ്അരി എന്നിവര്‍ ആശംസ ഭാഷണം നടത്തി.

അഡ്മിനിസ്‌ട്രേറ്റര്‍ സുഹൈല്‍ ഹുദവി മുക്കൂട് നന്ദി ഭാഷണം നടത്തി. അസിസ്റ്റന്റ് അഡ്മിന്‍ ഷംസുദ്ദീന്‍ ഹുദവി, കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ഹക്കിം ഹുദവി, അസിസ്റ്റന്റ് പി ആര്‍ ഓ അനസ് ഹുദവി പെരുമ്പള, അധ്യാപകരായ സാബിത്ത് വാഫി, ഷെഫീഖ് നിസാമി, അസ്ഹര്‍ ഹുദവി, റിശാല്‍ ഹുദവി, മുന്‍സിഫ് സനായി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു

വിവിധ വേദികളിലായി ആരംഭിച്ച സാഹിത്യ കലാ മത്സരങ്ങളില്‍ ആദ്യദിനം തന്നെ വാശിയേറിയ പോരാട്ടമാണ് ദൃശ്യമായത്. വരും ദിവസങ്ങളില്‍ സ്റ്റേജ്, നോണ്‍ സ്റ്റേജ് വിഭാഗങ്ങളിലായി കൂടുതല്‍ മത്സരങ്ങള്‍ അരങ്ങേറും. ഏഴ് ദിവസത്തെ കലാപോരാട്ടങ്ങള്‍ക്കൊടുവില്‍ സെപ്റ്റംബര്‍ 17-ന് സമാപന സമ്മേളനവും നൗഷാദ് ബാഖവി, സുഹൈല്‍ ഫൈസി കുരാട്, ഖാജാ ഹുസൈന്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇഷ്ഖ് മജ്ലിസും മാസാന്ത മജ്‌ലിസുന്നൂറും വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടക്കും.

Scroll to Top