അമേരിക്കന്‍ ഡോളര്‍ കടക്ക് പുറത്ത്’; വമ്പന്‍ തീരുമാനത്തിലേക്ക് ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ; ഉഭയകക്ഷി ഇടപാടുകള്‍ക്ക് സ്വന്തം കറന്‍സി

ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ഇടപാടുകള്‍ക്കായി പൊതു സംവിധാനം വരുന്നു. ഡോളറിനെ ആശ്രയിക്കാതെ സ്വന്തം കറന്‍സിയില്‍ വ്യാപാരം നടത്താന്‍ ഇത് സഹായിക്കും. ബ്രിക്‌സ് പേ എന്ന ഈ സംവിധാനം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് സൂചന.
ദില്ലി: ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ ഇടപാടുകള്‍ക്ക് പൊതു സംവിധാനം വരുന്നു. ബ്രിക്‌സ് സംയുക്ത പ്രസ്താവനയില്‍ നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കും. പൊതു കറന്‍സിയേക്കാള്‍ സ്വന്തം കറന്‍സിയില്‍ തന്നെ ഡോളറിനെ ആശ്രയിക്കാതെ ഇടപാട് നടത്താന്‍ പറ്റുന്നതാകും പുതിയ സംവിധാനം. ഇതിനായി ഡാറ്റ പങ്കുവയ്ക്കുന്നതില്‍ ചില രാജ്യങ്ങള്‍ക്ക് ഉള്ള ആശങ്ക പരിഹരിച്ചാല്‍ ബ്രിക്‌സ് പേ സംവിധാനം ഉടന്‍ യാഥാര്‍ഥ്യം ആകുമെന്ന് അധികൃതര്‍ അറിയിച്ചു. ബ്രിക്‌സ് പേ ബാങ്കിംഗ് പേയ്‌മെന്റ് എഗ്രിമെന്റ് ഇന്ന് പ്രഖ്യാപിക്കുമെന്നും ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് അറിയിച്ചു. നേരത്തെ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും വിനിമയത്തിനും ഡോളര്‍ ആണ് എല്ലാ രാജ്യങ്ങളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഏകീകൃത സംവിധാനം വരുന്നതോടെ സ്വന്തം കറന്‍സിയില്‍ തന്നെ ഡോളറിനെ ആശ്രയിക്കാതെ ഇടപാട് നടത്താന്‍ രാജ്യങ്ങള്‍ക്കാകും.

Scroll to Top