ബ്രിക്‌സ് ആര്‍ക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാനാണ് ശ്രമമെന്ന് നരേന്ദ്രമോദി; ഉച്ചകോടിക്ക് ദില്ലിയില്‍ തുടക്കമായി

ബ്രിക്‌സ് ഉച്ചകോടിക്ക് ദില്ലിയില്‍ തുടക്കമായി. ബ്രിക്‌സ് ആര്‍ക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താല്‍പ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ദില്ലി: ബ്രിക്‌സ് ഉച്ചകോടിക്ക് ദില്ലിയില്‍ തുടക്കമായി. ബ്രിക്‌സ് ആര്‍ക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താല്‍പ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറഞ്ഞു. ഭാരത് മണ്ഡപത്തിലാണ് അം?ഗരാജ്യങ്ങളുടെ യോ?ഗം നടക്കുന്നത്. ചരിത്രപരമെന്നാണ് ബ്രിക്‌സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്.

അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്‌കരണത്തിന് പത്ത് നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടുവെച്ചു. യുഎന്‍ സുരക്ഷ സമിതി സമയബന്ധിതമായി പുനസംഘടിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹം ചിലരില്‍ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ സ്ഥിതി മാറണമെന്നും പറഞ്ഞു. ബ്രിക്‌സ് ശക്തി കൂട്ടുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളും പരിഷ്‌കരിക്കണം. നാവികരുടെ സുരക്ഷ പ്രധാനമാണെന്നും ഇതിനായി ഒന്നിച്ചുള്ള സംവിധാനം ഉണ്ടാകണമെന്നും മോദി പറഞ്ഞു. ?

ബ്രിക്‌സ് പ്രധാന ശക്തിയാകുന്നു. അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്‌സ് തയാറാക്കണം. ബ്രിക്‌സിലെ ഐക്യം ആഗോള വേദിയില്‍ പ്രകടമാക്കേണ്ട സമയമായിരിക്കുന്നു. ഇപ്പോഴത്തെ അധികാര ശ്രേണി പിരമിഡ് പോലെയാണ്. ഇത് പൊളിച്ചെഴുതണം എന്നും മോദി ആവശ്യപ്പെട്ടു. വളരുന്ന ശക്തികള്‍ക്ക് സാമ്പത്തിക ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വേണമെന്നും ഗ്ലോബല്‍ സൗത്ത് നിയമങ്ങള്‍ അനുസരിക്കുന്നവരില്‍ നിന്ന് നിയമ നിര്‍മാതാക്കള്‍ ആകണമെന്നും നരേന്ദ്രമോദി പറഞ്ഞു.

Scroll to Top