ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിക്കണം്ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു)കാസര്‍കോട്

കാസര്‍കോട് ഏരിയ സമ്മേളനം സ കെ ഭാസ്‌കരന്‍ നഗറില്‍ കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം ഹാളില്‍ നടന്നു. സി ഐടിയു സംസ്ഥാന കമ്മിറ്റി അംഗ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ ആര്‍ ധന്യവാദ് അധ്യക്ഷം വഹിച്ചു. രവി നെല്ലിക്കുന്ന് രക്തസാക്ഷി പ്രമേയവും, സുരേഷ് പാറക്കട്ട അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഷാഫി ചാലക്കുന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും , ജില്ലാ സെക്രട്ടറി കെ ഉണ്ണി നായര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ. രവിന്ദ്രന്‍ , സി ശോഭലത, എ നാരായണന്‍, പി കുഞ്ഞിരാമന്‍, അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ഭാരവാഹികള്‍

പ്രസിഡണ്ട്
എ ആര്‍ ധന്യവാദ്

വൈസ് പ്രസിഡണ്ട്
എന്‍ രാമന്‍ ,
എ എം വിജയന്‍

സെക്രട്ടറി ഷാഫി ചാലക്കുന്ന്

ജോ. സെക്രട്ടറി സുമേഷ്
രവി പെരുമ്പള

ട്രഷറര്‍ പി കുഞ്ഞിരാമന്‍

Scroll to Top