കാസർകോട് ജില്ലയിലെ ജനങ്ങളില്‍ ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സയിലേക്ക് നയിക്കുകയും ചെയ്യുന്നതിനായി ഡയാലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുന്ന ആരോഗ്യയാത്ര ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പാസ്‌ക് പെരുമ്പളയുടേയും കുടുംബശ്രീ എ ഡി എ സിന്റെയും സംയുക്ത സഹകരണത്തോടെ പെരുമ്പള ജി എല്‍പി സ്‌ക്കൂള്‍ ഹാളില്‍ നടത്തി …
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രമ മുരളീധരന്‍ ഉല്‍ഘാടനം ചെയ്തു .
സി ഡി എസ് അംഗം ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു . പാസ്‌ക് പെരുമ്പള പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ കൊവ്വല്‍ ,പി ടി എ പ്രസിഡന്റ് മുഹമ്മദ് റിഫാസ്, ഹമീദ് പെരുമ്പള നാസര്‍ ചോളിയോട് ,മുഹമ്മദ് പെരുമ്പള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു .
ഡയാലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാനേജര്‍ മന്‍സൂര്‍ ആരോഗ്യ യാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു .
ഡയാലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആരോഗ്യ കാര്‍ഡ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസിന് ഹോസ്പിറ്റല്‍ മാനേജര്‍ മന്‍സൂര്‍ , ഡയറ്റീഷന്‍ അഫ്ര എന്നിവര്‍ നേതൃത്വം നല്‍കി . തുടര്‍ന്ന് നടന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ടെസ്റ്റില്‍ നൂറിലധികം നാട്ടുകാര്‍ സംബന്ധിച്ചു. അഫ്‌സല്‍, പബ്‌ളിക് റിലേഷന്‍ ഓഫീസര്‍ മന്‍സൂര്‍ കുരിക്കള്‍ ,മാര്‍ക്കറ്റിംഗ് ടീമംഗം സഫീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




