ഇഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍; മാസപ്പടി വാങ്ങിയെന്ന് വീണ സമ്മതിച്ചെന്നത് പച്ചക്കള്ളം; ‘സിഎംആര്‍എല്ലിന് എന്തു വഴിവിട്ട സഹായമാണ് ചെയ്തത്?’

മാസപ്പടി കേസില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതികള്‍ തള്ളിയ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം നല്‍കാനാണ് ഇഡി ശ്രമിക്കുന്നതെന്നും വീണയുടെ കയ്യില്‍ നിന്ന് ഡയറി കണ്ടെത്തി എന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഒരേ കാര്യത്തിന് എത്ര തവണ നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട്: മാസപ്പടി കേസില്‍ ഇഡിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. മൂന്നു കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരിലും ഉയര്‍ത്തുന്നത് എന്തിനാണ്? ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കണം? വീണയുടെ കൈയില്‍ നിന്നു ഡയറി കണ്ടെത്തി എന്നത് ശുദ്ധ അസംബന്ധം. പി വി എന്നത് താന്‍ അല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണ ഏജന്‍സി ഒരു അന്തസ്സ് കാണിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Scroll to Top