ഓണത്തിന് വിനോദയാത്രയുമായി മധു വാഹിനി

ബോവിക്കാനം:- ഓണാവധിയില്‍ മധു വാഹിനി ഗ്രന്ഥാലയം ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, കണ്ണൂര്‍ കോട്ട, നായനാര്‍ അക്കാദമി, തൃച്ചംബരം, മാട്ടൂല്‍ പെറ്റ് സ്റ്റേഷന്‍, ചൂട്ടാട് ബീച്ച്, മാടായിപ്പാറ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ഓരോ പ്രദേശത്തിന്റേയും ചരിത്ര, സാംസ്‌കാരിക പ്രാധാന്യം സ്വായത്തമാക്കിയ യാത്ര തികച്ചും ആസ്വാദ്യവും ആനന്ദകരവു മായിരുന്നു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി, വൈസ് പ്രസിഡണ്ട് സി കെ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി കെ ജയചന്ദ്രന്‍, ശ്രീജ ബള്ളമൂല, ശോഭ ചറവ്, അനുഭവ് ഇ പി എന്നിവര്‍ നേത്രത്വം നല്‍കി.

Scroll to Top