38
ഐപിഎല്‍ 2025 സീസണില്‍ സായ് സുദര്‍ശന്റെ ബാറ്റിങ്ങ് മികവ് തുടരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലും താരം തിളങ്ങി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് വേണ്ടി സായ് സുദര്‍ശന്‍ 82 റണ്‍സ് നേടി. ഇതോടെ സീസണിലെ റണ്‍ വേട്ടയില്‍ നിക്കോളാസ് പൂരന് പിന്നില്‍ 272 റണ്‍സുമായി രണ്ടാമതെത്തി.