അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ടീമിനും കനത്ത പിഴ ചുമത്തി ബിസിസിഐ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്.ഇതിന് പുറമെ പ്ലേയിംഗ് ഇലവനിലെ മറ്റ് താരങ്ങള്‍ക്ക് ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണ് കുറവ് അത്രയും തുക പിഴയായി ഒടുക്കണം. ടീമിലെ ഇംപാക്ട് പ്ലേയര്‍ക്കും പിഴ ബാധകമാണ്.
സീസണില്‍ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് സഞ്ജുവിന് കനത്ത പിഴ ചുമത്തിയത്. ആദ്യ തവണ ശിക്ഷിക്കപ്പെടുമ്പോള്‍ 12 ലക്ഷം രൂപയായിരുന്നു പിഴ. ഗുജറാത്തിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന് അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നുളളു.സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ഗുജറാത്ത് ടീം ടോട്ടല്‍ 217 റണ്‍സിലെത്തിക്കുകയും ചെയ്തു.
കനത്ത തോല്‍വിക്കൊപ്പം സഞ്ജുവിനും ടീമിനും അടുത്ത തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് കനത്ത പിഴ
31