ബെം?ഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോ?ഗിക്കുമെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്‌നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഈ ഉപകരണം ഉപയോ?ഗിച്ചായിരിക്കും നാളെ തെരച്ചില്‍ നടത്തുകയെന്ന് റിട്ട. മേജര്‍ ജനറല്‍ പറഞ്ഞു. അതേസമയം, അര്‍ജുനായുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. നദിയിലെ തെരച്ചിലില്‍ ഇന്നും ഒന്നും കണ്ടെത്താനായില്ല.
ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്നാണ് ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പര്‍വതങ്ങളിലും തെരച്ചില്‍ നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഈ ഉപകരണത്തിന്റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോ?ഗിക്കുന്നത്. മണ്ണില്‍ പുതഞ്ഞ് പോയ വസ്തുക്കള്‍ 20 മീറ്റര്‍ ആഴത്തിലും, വെള്ളത്തിലും മഞ്ഞിലും 70 മീറ്റര്‍ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കുന്നുണ്ട്.
അതിനിടെ, അര്‍ജുന് വേണ്ടി നല്ല രീതിയില്‍ തെരെച്ചില്‍ നടക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു. തെരച്ചിലില്‍ തൃപ്തരാണ്. അര്‍ജുനെ കിട്ടുന്ന വരെ തെരയണം. ഇവിടുന്നു പോയ സന്നദ്ധ പ്രവര്‍ത്തകരോട് നന്ദിയുണ്ട്. ഇപ്പോളത്തെ രീതിയില്‍ തന്നെ തെരച്ചില്‍ തുടരണമെന്നും അര്‍ജുന്റെ സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധ്യമായ എല്ലാ യന്ത്രങ്ങളും തെരെച്ചിലിനു ഉപയോഗിക്കണമെന്നും രക്ഷാപ്രവര്‍ത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ഒലിച്ച് ഗം?ഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ രംഗത്തെത്തി. സ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചില്ല. നദിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. തടി ലോറി കയറ്റി വന്ന ലോറിയുടെ ഡ്രൈവറായിരുന്നു അര്‍ജുന്‍. ലോറിയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. റോഡില്‍ മണ്ണിനടിയില്‍ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണ് ഒഴുകി വീണ സമീപത്തെ ഗം?ഗാവലി പുഴയില്‍ റഡാര്‍ സിഗ്‌നല്‍ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. നിലവില്‍ രക്ഷാദൗത്യം സൈന്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തല്‍ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങല്‍ വിദ?ഗ്ധര്‍ക്ക് അടിയൊഴുക്ക് കാരണം വെള്ളത്തില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.