കാസര്‍കോട് സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പൊന്നോണം 2026 ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായി സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ പുരുഷ വിഭാഗം വടംവലി മത്സരം- യുവത അരമങ്ങാനം ഒന്നാം സ്ഥാനവും ഉത്ര ചളിയംകോട് രണ്ടാം സ്ഥാനവും ജിപിഎം കാസര്‍ഗോഡ് മൂന്നാം സ്ഥാനവും കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ നാലാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തില്‍ മനോജ് നഗര്‍ കീക്കാനം ഒന്നാം സംസ്ഥാനവും ശ്രാവണ മിഴി പരവനടുക്കം രണ്ടാം സ്ഥാനവും കാസര്‍ഗോഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ മൂന്നാം സ്ഥാനവും നേടി.




