സ്‌നേഹസ്പര്‍ശമായി പെരിയടുക്ക എം പി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട് : ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പെരിയടുക്ക എം പി ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ദീന്‍ ദയാല്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ കേന്ദ്രം സന്ദര്‍ശിച്ചു.
കുട്ടികളില്‍ സാമൂഹ്യ ബോധവും കാരുണ്യ ബോധവും വളര്‍ത്തുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ബഡ്‌സ് സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷിക്കാരായ കുട്ടികളുമായി ആശയവിനിമയം നടത്തി. അവരുടെ കഴിവുകളും കലാപരിപാടികളും ആസ്വദിച്ചു. ബഡ്സ് സ്‌കൂളിലെ അധ്യാപിക കവിത, ജീവനക്കാരി പത്മാവതി തുടങ്ങിയവര്‍ അവിടെയുള്ള കുട്ടികള്‍ക്ക് നല്‍കി വരുന്ന പ്രത്യേക പരിശീലനങ്ങളും സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ജലീല്‍ മര്‍ത്യ കുട്ടികളോട് സംവദിച്ചു. എം . എം. സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റിലെ സ്പീച് തെറാപ്പിസ്റ്റ് ഖദീജത്ത് മെഹ്താബി എസ് പി , സ്‌പെഷ്യല്‍ എജുക്കേറ്റര്‍സ് ആയ അശ്വതി പി, ഗംഗ മോഹന്‍രാജ്, ശയന എസ്, ജൂനിയര്‍ റെഡ് ക്രോസ് ( ജെ ആര്‍ സി )പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ വിജിത്ത് കുമാര്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top