പിണറായി വിജയന്റെ ലക്ഷ്യം സ്വന്തം കുടുംബത്തിന്റെ ക്ഷേമം മാത്രം : കെ എം ഷാജി

എരിയാല്‍ : പിണറായി വിജയന്റെ ലക്ഷ്യം സ്വന്തം കുടുംബത്തിന്റെ ക്ഷേമം മാത്രമാണെന്നും
പി എം ശ്രീ കരാറില്‍ ഒപ്പ് വെച്ചത് അടക്കം സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു, ജനദ്രോഹ സര്‍ക്കാരിന്റെ ജന ദ്രോഹ നയങ്ങള്‍ കൊണ്ട് പൊതു ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇതിന് തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നും
കെ എം ഷാജി കൂട്ടി ചേര്‍ത്തു, കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും ജനങ്ങളെ കമ്പളിപ്പിക്കുന്ന തട്ടിപ്പുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

എരിയാലില്‍ സംഘടിപ്പിച്ച
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യു ഡി എഫ് സമ്മേളനം കെ എം ഷാജി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,
യു ഡി എഫ് ചെയര്‍മാന്‍ അന്‍വര്‍ ചേരങ്കയ് അധ്യക്ഷത വഹിച്ചു
കണ്‍വീനര്‍ ഹനീഫ് കരവാസി സ്വാഗതം പറഞ്ഞു, യു ഡി എഫ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, മുസ്ലിം ലീഗ് ജില്ല ട്രെഷറര്‍ പി എം മുനീര്‍ ഹാജി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാജീവ് നമ്പ്യാര്‍, യു ഡി എഫ് മണ്ഡലം കണ്‍വീനര്‍ ഖാലിദ്,
എസ് പി സലാഹുദ്ധീന്‍, എ എ ജലീല്‍, കെ ബി കുഞ്ഞാമു ഹാജി, കെ എ അബ്ദുള്ള കുഞ്ഞി, പി ബി ഷഫീക്, അഡ്വ : സമീറ ഫൈസല്‍, നജ്മ അബ്ദുല്‍ ഖാദര്‍,
പി എം കബീര്‍, എ കെ ഷാഫി, മുഹമ്മദ് കുന്നില്‍, നൂറുദ്ധീന്‍ കോട്ടക്കുന്ന്, എം എം അസീസ്, കെ ബി അഷ്റഫ്, കരീം ചൗക്കി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എം എ നജീബ്, മുജീബ് കമ്പാര്‍,എ പി ജാഫര്‍, ഷെഫീഖ് പീബീസ്, ശിഹാബ് കെ ജെ, മൂസാ ബാസിത്ത്, ഇര്‍ഫാന്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, അറഫാത്ത്, അസ്ഫര്‍ മജല്‍ , ഉപ്പി കല്ലങ്കയ്, ജലാല്‍ വലിയ വളപ്പില്‍ പ്രസംഗിച്ചു, യു ഡി എഫ് ട്രെഷറര്‍ സിദ്ദിഖ് ബേക്കല്‍ നന്ദി പറഞ്ഞു

ഫോട്ടോ അടിക്കുറിപ്പ്: എരിയാലില്‍ സംഘടിപ്പിച്ച
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യു ഡി എഫ് സമ്മേളനം കെ എം ഷാജി ഉദ്ഘാടനം ചെയ്യുന്നു

Scroll to Top