രാജി വാല്‍മീകി അഴിമതി കേസില്‍ പ്രോസിക്യൂട്ട് ചെയ്യാനിരിക്കെ
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാല്‍മീകി അഴിമതിയില്‍ ആരോപണവിധേയനാണ് ബി നാഗേന്ദ്ര
ബെം?ഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാല്‍മീകി അഴിമതിയില്‍ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് നാ?ഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. നാഗേന്ദ്രയെ മന്ത്രിയാക്കിയതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. നാഗേന്ദ്രയ്‌ക്കെതിരെ സിബിഐയും കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറോട് അനുമതി തേടിയിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കാനിരിക്കെയാണ് രാജി.
പുനഃസംഘടനയിലൂടെയാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസഭയിലെത്തിയത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ മന്ത്രിയായിരുന്നു നാഗേന്ദ്ര. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തിന് പിന്നാലെ രാജിവെക്കുകയായിരുന്നു. 2024 ജൂണിലായിരുന്നു രാജി. ഡികെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെയാണ് വീണ്ടും മന്ത്രിയായത്.




