പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എ. മലയാളത്തിന് എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 29ന് രാവിലെ 10 മണിക്ക് മലയാളം പഠന വകുപ്പില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് ംംം.രൗസലൃമഹമ.മര.ശി സന്ദര്‍ശിക്കുക.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശില്പശാല തുടങ്ങി
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല എക്കണോമിക്‌സ് പഠന വിഭാഗവും കേരള എക്കണോമിക് അസോസിയേഷനും സംയുക്തമായി ബേസിക് എക്കണോമെട്രിക്‌സ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ശില്പശാലക്ക് തുടക്കം. സബര്‍മതി ഹാളില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. എക്കണോമിക്സ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. ഡി. സ്വാമി കണ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള എക്കണോമിക് അസോസിയേഷന്‍ ട്രഷറര്‍ ഡോ. എസ്.കെ. ഗോഡ്വിന്‍, വൈസ് പ്രസിഡണ്ട് ഡോ. റജുന, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്യാം പ്രസാദ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഹരികുറുപ്പ് കെ.കെ. സെഷന്‍ കൈകാര്യം ചെയ്തു. ശില്പശാല 27ന് സമാപിക്കും.