27
സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. രണ്ടു ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ദിവസം, ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 72,560 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 9,070 രൂപയാണ് വില. ഇതേ വിലയിൽ തന്നെ തുടരുകയാണ് ഇന്നും സ്വർണം. ജൂൺ മാസം ആരംഭിക്കുമ്പോൾ ആദ്യ ദിവസം 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഇതാണ്. തൊട്ടടുത്ത ദിവസം മുതൽ വിലയിൽ വൻ കുതിപ്പായിരുന്നു. ജൂൺ 2ന് 240 രൂപ വർധിച്ച് സ്വർണ വില 71600 രൂപയിലെത്തി. അടുത്ത ദിവസം 1040 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. പിന്നീടങ്ങോട്ട് വൻ കുതിപ്പ് തന്നെയായിരുന്നു. ജൂൺ 5ന് 73040 രൂപയിലെത്തിയ സ്വർണവില അടുത്ത ദിവസവും ഇതേ വിലയിൽ തുടർന്നു.