കൊച്ചി: ചെമ്പ് കമ്പി മോഷ്ടിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍. അസം നൗഗോണ്‍ ജാമുഗുരി ഇജാജുള്‍ ഇസ്ലാം (34), നൗഗോണ്‍ സിമാലുഗുരി ഖൈറുള്‍ ഇസ്ലാം (28) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മഴുവന്നൂര്‍ വീട്ടൂര്‍ ഭാഗത്ത് പുതുതായി പണികഴിപ്പിച്ച് വരുന്ന വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറിംഗ് ചെയ്തിരിക്കുന്ന 25,000 രൂപ വില വരുന്ന കോപ്പര്‍ വയറുകളാണ് മോഷ്ടിച്ചത്.
ഖൈറുള്‍ ഇസ്ലാം പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ടി ദിലീഷ്, എസ്‌ഐ പിഎച്ച് അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.




