വര്‍ദ്ദയ്ക്ക് കിരീടം
മൊഗ്രാല്‍: മൈമൂന്‍ നഗര്‍ മുനീറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ മീലാദ് കലാ-സാഹിത്യ മത്സരമായ ‘ഇസ്ദിഹാരെ മൈമൂന്‍ 0.3’ ഹംറ വര്‍ദ്ദ ടീം സ്വന്തമാക്കി. രണ്ട് ദിവസങ്ങളിലായി ആവേശകരമായി നടന്ന മത്സരങ്ങളില്‍ 541 പോയിന്റ് നേടിയാണ് ഹംറ വര്‍ദ്ദ ചാമ്പ്യന്മാരായത്. 440 പോയിന്റോടെ സഫ്‌റ വര്‍ദ്ദ രണ്ടാം സ്ഥാനവും 422 പോയിന്റോടെ ഖള്‌റ വര്‍ദ്ദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആറാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് ആയിസ് കലോത്സവത്തിലെ ‘കലാപ്രതിഭ’യായും, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആയിഷ റിള ‘സര്‍ഗ്ഗപ്രതിഭ’യായും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്കുള്ള ട്രോഫി വിതരണവും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ വര്‍ഷം നടത്തിയ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ജമാഅത്ത് പ്രസിഡന്റ് വി.പി. അബ്ദുല്ല ഫൈസി സര്‍ട്ടിഫിക്കറ്റുകളും, മുദരിസ് മുഹമ്മദ് ഇര്‍ഫാന്‍ സഖാഫി അല്‍ ഹികമി ജേതാക്കളായ ഹംറ വര്‍ദ്ദ ടീമിന് ട്രോഫിയും കൈമാറി.
ചടങ്ങില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹാജി റഹ്‌മാനിയ, സ്വാഗതസംഘം ചെയര്‍മാന്‍ അഷ്റഫ് ഹാജി എം.കെ, ജനറല്‍ കണ്‍വീനര്‍ മുനീര്‍ ആസാദ്, ജമാഅത്ത് സെക്രട്ടറി ഫാറൂഖ് സുഹ്രി, ആരിഫ് എഞ്ചിനീയര്‍,മുനീര്‍ മമ്മുച്ച, അബ്ദുറഹ്‌മാന്‍ ഈച്ചു, സദര്‍ മുഅല്ലിം അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അധ്യാപകരായ അബ്ദുല്ല മുസ്ലിയാര്‍, അബ്ദുള്ള അമാനി, സുഹൈല്‍ സഖാഫി, രിഫാഹീ ഇശാമി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷന്‍:
‘ഇസ്ദിഹാരെ മൈമൂന്‍ 0.3’ കലോത്സവത്തില്‍ ചാമ്പ്യന്മാരായ ഹംറ വര്‍ദ്ദ ടീമിന് മുദരിസ് മുഹമ്മദ് ഇര്‍ഫാന്‍ സഖാഫി അല്‍ ഹികമി ട്രോഫി സമ്മാനിക്കുന്നു.
മൈമൂന്‍ നഗര്‍ മദ്രസ മീലാദ് കലോത്സവം: ‘ഇസ്ദിഹാരെ മൈമൂന്‍ 0.3’ ടീം ഹംറ




