മോട്ടോര്‍ തൊഴിലാളി യൂണിയന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

കാസര്‍കോട്: മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍(എസ് ടി യു)കാസര്‍കോട് ടൗണ്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും എസ് എം അബ്ദുല്‍ റഹ്‌മാന്‍ അനുസ്മരണവും കാസര്‍കോട് ഡയലോഗ് സെന്ററില്‍ എസ് ടി യു ജില്ലാ പ്രസിഡന്റ് എ അഹ്‌മദ് ഹാജി ഉദ്ഘാടനം ചെയ്തു,,യൂണിറ്റ് പ്രസിഡന്റ് മൊയ്‌നുദ്ധീന്‍ ചെമനാട് അധ്യക്ഷത വഹിച്ചു ,എസ് ടി യു സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി എസ് എം അബ്ദുല്‍ റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി, ഡോക്ടര്‍ മൊയ്തീന്‍ കുഞ്ഞി ഐ കെ (ഡയാലൈഫ് ) ജീവിത ശൈലീ രോഗ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്‌നടത്തി,എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട, ട്രഷറര്‍ പി ഐ എ ലത്തീഫ്, സുബൈര്‍ മാര, ഷംസീര്‍ മണിയനൊടി, ബി എം ഹാരിസ് ബോവിക്കാനം, അഷ്‌റഫ് മുതലപ്പാറ, ഖലീല്‍ പടിഞ്ഞാര്‍ , പ്രസാദ് പ്രസംഗിച്ചു, സമൂഹത്തില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരായ ഡോക്ടര്‍ മൊയ്തീന്‍ കുഞ്ഞി ഐ പി, സൈന്‍ ബഷീര്‍, കെ.ലക്ഷമണ നാരായണ, മുനീര്‍ ടോപ് ഫ്യൂല്‍സ്, മഞ്ജു മെക്കാനിക്ക് , അണ്ണു മെക്കാനിക്ക്, കാദര്‍ മേല്‍പറമ്പ മെക്കാനിക്ക്, ഷറീഫ് കൊടവഞ്ചി, സുബൈര്‍ മാര, ഷംസീര്‍ മണിയനൊടി,ബി എം ഹാരിസ് ബോവിക്കാനം, അഷ്‌റഫ് മുതലപ്പാറ, മൊയ്‌നുദ്ദീന്‍ ചെമനാട്, മജീദ് കൊമ്പനടുക്കം, സിദ്ദീഖ് ആലങ്കോള്‍ ,സൈനുദ്ദീന്‍ ചെമനാട് എന്നിവരെ ആദരിച്ചു ,
കാസര്‍കോട് ഡയാ ലൈഫ് ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ആരോഗ്യ കാര്‍ഡ് ബ്രോഷര്‍ പ്രകാശനം നടത്തി, സിദ്ദീഖ് ആലങ്കോള്‍ നന്ദി പറഞ്ഞു.

Scroll to Top